300 കോ​ടി അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോർന്നതായി ഇ​ന്‍റ​ർ​നെ​റ്റ് കമ്പനി യാഹൂ

ന്യു​യോ​ർ​ക്ക്: 300 കോ​ടി അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​രു​ന്ന​താ​യി സമ്മതിച്ച് ഇ​ന്‍റ​ർ​നെ​റ്റ് കമ്പനി യാഹൂ.

2013ലെ ​വി​വ​ര​മോ​ഷ​ണ​ത്തി​ലാണ് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​രു​ന്ന​താ​യി യാ​ഹൂ അറിയിച്ചത്.

നേരത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​തി​ന്‍റെ മൂ​ന്നി​ര​ട്ടി​യാ​ണ് ചോ​ർ​ന്നി​ട്ടു​ള്ള​തെ​ന്നാ​ണു യാ​ഹൂ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്ന​ത്.

അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തി​നെ​തി​രേ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട വ്യ​വ​ഹാ​ര​ങ്ങ​ൾ പ​രി​ഗ​ണി​ക്കുമ്പോ​ഴാ​ണ് യാ​ഹൂ ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

41 പേ​രാ​ണ് യാ​ഹു​വി​നെ​തി​രേ യു​എ​സ് ഫെ​ഡ​റ​ൽ, സ്റ്റേ​റ്റ് കോ​ട​തി​ക​ളെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​യ വി​വ​ര മോ​ഷ​മാ​ണ് നാ​ലു വ​ർ​ഷം മുൻപ് ഉണ്ടായത് എന്ന് സൈ​ബ​ർ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

2014 സെ​പ്റ്റം​ബ​റി​ലും യാ​ഹൂ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യെ​ടു​ത്തി​രു​ന്നു. 50 കോ​ടി ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് അ​ന്ന് ഹാ​ക്ക​ർ​മാ​ർ ശേ​ഖ​രി​ച്ച​ത്.

ഇ​തേ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 2013 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ഹാ​ക്കിം​ഗി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്ന​ത്.

ആ​ളു​ക​ളു​ടെ പേ​രു​ക​ൾ, ഫോൺനമ്പറുകൾ, പാസ്‍വേർഡുകൾ ,ഇ​മെ​യി​ൽ വി​വ​ര​ങ്ങ​ൾ, സു​ര​ക്ഷാ ചോ​ദ്യ​ങ്ങ​ൾ എ​ന്നി​വ ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യ​താ​യി യാ​ഹൂ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ യാ​ഹൂ​വി​ന്‍റെ മു​ഖ്യ ബി​സി​ന​സു​ക​ൾ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം കമ്പനിക​ളി​ലൊ​ന്നാ​യ വെ​റൈ​സ​ണ്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

യാ​ഹൂ​വി​ന്‍റെ മു​ഖ്യ ബി​സി​ന​സ് വി​ഭാ​ഗ​ങ്ങ​ളാ​യ ഇ​മെ​യി​ൽ, സെ​ർ​ച്ച് എ​ൻ​ജി​ൻ, മെ​സ​ഞ്ച​ർ തു​ട​ങ്ങി​യ​വ ഇപ്പോൾ വെ​റൈ​സ​ണി​ന്‍റെ കിഴിലാണ് പ്രവർത്തിക്കുന്നത്.

Top