ഷവോമിയുടെ എംഐ 7 ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ; അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

xiomi-7

വോമിയുടെ എംഐ 7 ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി അവസാനത്തോടെ ബാര്‍സലോണിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരിക്കും ഫോണിനെ അവതരിപ്പിക്കുക. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC യിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായിരിക്കും എംഐ7.

6 ഇഞ്ച് ബേസെല്‍ ലെസ് ഡിസ്‌പ്ലേ, ആപ്പിള്‍ ഫേസ് ഐഡിക്കു സമാനമായ 3ഡി ഫേസ് അണ്‍ലോക്ക് സവിശേഷത, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവയായിരിക്കും ഫോണിന്റെ പ്രധാന സവിശേഷതകള്‍. വയര്‍ലെസ് ചാര്‍ജ്ജിംഗ് സവിശേഷതയോടെ എത്തുന്ന ഷവോമിയുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ എന്ന സവിശേഷതയും എംഐ7 നുണ്ടായിരിക്കും.

Top