ടെലിവിഷന്‍ വിപണിയെ കീഴടക്കുവാനുള്ള ശ്രമത്തില്‍ ഷവോമി

XIOMI-TV

മുംബൈ: രാജ്യത്തെ ടെലിവിഷന്‍ വിപണിയെ കീഴടക്കുവാനുള്ള ശ്രമത്തിലാണ് ഷവോമി. എല്‍ജി, സാംസങ്, സോണി എന്നീ ബ്രാന്‍ഡുകളുടെ ടി.വിയുടെ വിലയേക്കാള്‍ പകുതിയോളം വിലകുറച്ചാകും ഷവോമി വിപണി പിടിക്കാന്‍ ശ്രമിക്കുന്നത്.

കുറഞ്ഞ വിലയുള്ള സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി വിപണിയില്‍ ശ്രദ്ധ നേടിയ രീതിതന്നെയായിരിക്കും ടെലിവിഷന്‍ വില്‍പ്പനയിലും കമ്പനി പരീക്ഷിക്കുന്നത്.

32 ഇഞ്ച്, 43 ഇഞ്ച്, 55 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുകളുള്ള മൂന്ന് മോഡലുകളുമായാണ് ഷവോമി എത്തുന്നത്. 2019 മാര്‍ച്ചോടെ ഓണ്‍ലൈന്‍ വിപണിയില്‍ രാജ്യത്തെ മുന്‍നിര ടിവി ബ്രാന്‍ഡാവുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

Top