ഷവോമിയുടെ യീലൈറ്റ്‌ വോയ്‌സ്‌ അസിസ്‌റ്റന്റ്‌ സ്‌മാര്‍ട്ട് സ്‌പീക്കര്‍ അവതരിപ്പിച്ചു

Xiaomi smart speaker

വോമിയുടെ ഉപകമ്പനിയായ യീലൈറ്റ് വോയ്‌സ് അസിസ്റ്റന്റ് അധിഷ്ഠിത സ്മാര്‍ട്ട് സ്പീക്കര്‍ പുറത്തിറക്കി. കമ്പനി ഇത്തരത്തില്‍ പുറത്തിറക്കുന്ന ആദ്യ സ്പീക്കര്‍ ആണ് യീലൈറ്റ് വോയ്‌സ് അസിസ്റ്റന്റ്.

കമ്പനിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നല്‍കിയിരിക്കുന്ന സ്പീക്കറിന്റെ വില 199 യുവാന്‍ ( ഏകദേശം 1,950 രൂപ ) ആണ്

ഡിസൈനില്‍ യീലൈറ്റ് വോയ്‌സ് അസിസ്റ്റന്റിന് ആമസോണിന്റെ എക്കോ ഡോട്ടുമായി സാദൃശ്യമുണ്ട്. എക്കോ ഡോട്ടിലേത് പോലെ യീലൈറ്റ് സ്മാര്‍ട്ട് സ്പീക്കറിലും മുകള്‍ ഭാഗത്തായി ആക്ഷന്‍ ബട്ടണ്‍, മൈക്രോഫോണ്‍ ഓണ്‍, ഓഫ് ബട്ടണ്‍, വോളിയം അപ് ബട്ടണ്‍, വോളിയം ഡൗണ്‍ ബട്ടണ്‍ എന്നിങ്ങനെ നാല് ബട്ടണുകള്‍ കാണാം.

മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാന വോയ്‌സ് അസിസ്റ്റന്റ് ആണ് യീലൈറ്റ് സ്മാര്‍ട്ട് സ്പീക്കറിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതില്‍ 6 മൈക്രോ ഫോണുകളും ഒരു സിംഗിള്‍ 2വാട്ട് സ്പീക്കറും ഉണ്ട്.

5 മീറ്റര്‍ പരിധിയില്‍ ഡിവൈസ് ഓണ്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള അഡ്വാന്‍സ്ഡ് വോയ്‌സ് വേക്അപ് അല്‍ഗോരിതം ആണ് ഡിവൈസില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

എക്കോ കുറയ്ക്കുന്നതിന് വേണ്ടി ബീംഫോമിങ് ടെക്‌നോളജി, അഡ്വാന്‍സ്ഡ് അകൗസ്റ്റിക് എക്കോ കന്‍സലേഷന്‍ (എഇസി) എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

256 എംബി റാം, 256 എംബി ഫ്‌ളാഷ് സ്റ്റോറേജ് എന്നിവയോട് കൂടിയ 1.2 ജിഗഹെട്‌സ് 64ബിറ്റ് കോര്‍ട്ടെക്‌സ് ക്വാഡ്‌കോര്‍ പ്രോസസര്‍ ആണ് സ്മാര്‍ട്ട് സ്പീക്കറില്‍ ഉള്ളത്.

2.4 ജിഗഹെട്‌സ്, 5 ജിഗഹെട്‌സ് ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് ലോ എനര്‍ജി ( എല്‍ഇ ) എന്നിവയാണ് ഡിവൈസ് ലഭ്യമാക്കുന്ന കണക്ടിവിറ്റികള്‍.

Top