ഷവോമിയുടെ യൂസര്‍ ഇന്റര്‍ഫേയ്‌സ് ‘MIUI 9’ ഇന്ത്യയിലേക്കും

വോമിയുടെ യൂസര്‍ ഇന്റര്‍ഫേയ്‌സായ MIUI 9 ഇനിമുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക്.

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളായ ഷവോമി റെഡ്മി വൈ വണ്‍, റെഡ്മി വൈ വണ്‍ ലൈറ്റ് സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പമാണ് പുതിയ റോം ഷവോമി പുറത്തിറക്കിയത്.

നിരവധി പുതിയ ഫീച്ചറുകളുമായാണ് MIUI 9 അവതരിപ്പിച്ചിരിക്കുന്നത്.

ഇമേജ് സെര്‍ച്ച്, സ്മാര്‍ട് അസിസ്റ്റന്‍സ്, സ്പ്ലിറ്റ് സ്‌ക്രീന്‍, ആനിമേറ്റഡ് ഐക്കണുകള്‍, സ്മാര്‍ട്‌ഫോട്ടോ എഡിറ്റിങ് ഫീച്ചര്‍, ആപ്പ് വോള്‍ട്ട് ഫീച്ചര്‍ തുടങ്ങി നിരവധി സവിശേഷതകളാണ് പുതിയ പതിപ്പില്‍ ഒരുക്കിയിരിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായി പുതിയ ‘റോം’ ഫോണുകള്‍ക്കു ലഭിക്കും.

നവംബര്‍ മൂന്നാം തീയതി മുതല്‍ MIUI 9 റോം ഉപയോക്താക്കളുടെ ഫോണുകളില്‍ ലഭ്യമായിടത്തുടങ്ങും.

Top