ഷവോമി റെഡ്മി S2 ജൂണ്‍ 7ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും

വോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി S2 ജൂണ്‍ 7ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും. 10000 രൂപ വരെ വില പ്രതീക്ഷിക്കാം. റോസ് ഗോള്‍ഡ്, ഷാംപെയ്ന്‍ ഗോള്‍ഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ നിറങ്ങളിലാണ് S2 ലഭ്യമാവുക.

18: 9 അനുപാതത്തില്‍ 5.99 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. 2GHz ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 ലാണ് പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് / 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോഎസ്ഡി ഉള്ള 256 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറിയുമാണ് ഫോണിലുള്ളത്.

12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ എന്നീ ഡ്യുവല്‍ ക്യാമറയും സോഫ്റ്റ് ഫ്‌ലാഷുള്ള 16 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഫോണില്‍. 3080 എംഎഎച്ച് ബാറ്ററിയുമുണ്ട്.

Top