കരുത്തുറ്റ ബാറ്ററിയുമായി ഷവോമിയുടെ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ പതിപ്പുകളില്‍ പ്രത്യേക ആകര്‍ഷണമായി മാറിയിരുന്നത് വളരെ കട്ടികുറഞ്ഞ ബിസിലെസ് ഫോണുകളായിരുന്നു.

ഇത് ഫ്‌ളാബ്ലറ്റുകളുടെ വലുപ്പത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതായത് 5.5 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പമുളള ഷവോമി മീ മാക്‌സ് 2 പോലുളള ഉപകരണങ്ങള്‍ക്ക് കട്ടികുറഞ്ഞ ബെസലുകളുമായി കൂടുതല്‍ സാന്നിദ്ധ്യമുണ്ട്.

2018ല്‍ ആദ്യം ഷവോമി മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ചൈനീസ് ബ്ലോഗ് CNMO ഗിസ്‌ചൈന (GizChina) വഴി ഷവോമി മീ മാക്‌സ് 3യുടെ സവിശേഷതകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആരേയും ആകര്‍ഷിക്കുന്ന വളരെ ഭീമാകാരമായ 7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റെ ഹൈലൈറ്റ് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സ്‌ക്രീന്‍ റേഷ്യോ 18:9 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതു കൂടാതെ രണ്ട് വ്യത്യസ്ഥ പ്രോസസറുകള്‍ ഉള്‍പ്പെടുത്തിയാണ് ഫോണ്‍ എത്തുന്നത്.

സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് സ്‌നാപ്ഡ്രാഗണ്‍ 630SoC ചിപ്‌സറ്റും എന്നാല്‍ പ്രീമിയം വേരിയന്റിന് സ്‌നാപ്ഡ്രാഗണ്‍ 660SoC ചിപ്‌സെറ്റുമാണ്.

കൂടാതെ രണ്ട് വേരിയന്റ് ഫോണുകളും ഡ്യുവല്‍ ക്യാമറ സെറ്റപ്പിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഫോണിന്റെ സ്‌ക്രീന്‍ പോലെ തന്നെയാണ് മറ്റൊരു ആകര്‍ഷകമായ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വലിയ ബാറ്ററിയും. 5500എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, ക്വിക് ചാര്‍ജ്ജ് 3.0 ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സവിശേഷതയും ഇതിലുണ്ട്.

Top