പുതിയ ഗെയിമിങ് ലാപ്പ്‌ടോപ്പ് വിപണിയില്‍ പുറത്തിറക്കി ഷവോമി ; വില 62,000 രൂപമുതല്‍

xioami-gaming-laptops

വോമിയുടെ പുതിയ ഗെയിമിങ്ങ് ലാപ്‌ടോപ്പുകള്‍ ചൈന വിപണിയില്‍ പുറത്തിറക്കി. രണ്ടു മോഡലുകളാണ് ഇപ്പോള്‍ ചൈന വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. 62,000 രൂപമുതല്‍ 93,000 രൂപവരെയാണ് ലാപ്‌ടോപ്പിന് വില വരുന്നത്.

15.6 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്‌പ്ലേയില്‍ 1920 X 1080 പിക്‌സല്‍ റെസലൂഷനാണ് ഷവോമിയുടെ പുതിയ ഗെയിമിങ് ലാപ്‌ടോപ്പുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

7th Gen Intel Core i7 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. 16GB DDR4 റാം കൂടാതെ 6GB GDDR5 Nvidia GeForce GTX 1060 GPU എന്നിവയെ കൂടാതെ 1TB HDD, 256GB NVMe PCIe SSD സ്റ്റോറേജും ഈ മോഡലുകളില്‍ കാഴ്ചവെക്കുന്നുണ്ട്. 55 വാട്ടിന്റെ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

Top