ബ്ലൂട്ടൂത്ത് ഷട്ടര്‍ റിമോട്ടുമായി മീ സെല്‍ഫിസ്റ്റിക് ട്രൈപോഡ് ഷവോമി അവതരിപ്പിച്ചു

mi-selfi-stick-tripod

ചൈനീസ് കമ്പനിയായ ഷവോമി ഇന്ത്യയില്‍ ‘മീ ക്രൗഡ്ഫണ്ടിംഗ്’ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് 1,099 രൂപയുടെ മീ സെല്‍ഫി സ്റ്റിക് ട്രൈപോഡ് അവതരിപ്പിച്ചു.

ബ്ലൂട്ടൂത്ത് ഷട്ടര്‍ റിമോട്ടുമായാണ് മീ സെല്‍ഫിസ്റ്റിക് ട്രൈപോഡ് എത്തുന്നത്. കറുപ്പു നിറത്തില്‍ മാത്രമാണ് ഈ ഉത്പന്നം എത്തുന്നത്. ആന്‍ഡ്രോയിഡ് 4.3 യും അതിനു മുകളിലും ഐഒഎസ് 5.0 യും അതിനു മുകളിലും റണ്‍ ചെയ്യുന്ന ഉപകരണത്തില്‍ മാത്രമേ ട്രൈപോഡ് പിന്തുണയ്ക്കുകയുള്ളു. 360 ഡിഗ്രി വരെ കറങ്ങാന്‍ കഴിയും, ഒപ്പം ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ സ്റ്റിക്ക് ക്രമീകരിക്കാന്‍ കഴുയും. 155 ഗ്രാം ഭാരമാണ് ഇതിന്.

Top