ഐഫോണ്‍ എക്‌സ്‌ചേഞ്ചിലൂടെ 10,000 രൂപ ഇളവുമായി ഷവോമി

വോമിയുടെ ഏറ്റവും നല്ലൊരു ബജറ്റ് ഫോണായ റെഡ്മി നോട്ട് 4 1000 രൂപ ഡിസ്‌ക്കൗണ്ട് ഓഫറുമായാണ് ഇപ്പോള്‍ വിപണിയില്‍.

ഐഫോണ്‍ 7 എക്‌സ്‌ച്ചേഞ്ച് ചെയ്യുമ്പോള്‍ ഷവോമി റെഡ്മി 4ജിബി റാമിന് 12,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു .

റെഡ്മി നോട്ട് 4 3ജിബി റാം വേരിയന്റിന് ഐഫോണ്‍ 6എസ് എക്‌ച്ചേഞ്ച് ചെയ്യുമ്പോള്‍ 10,000 രൂപ വരേയും എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു.

12,000 രൂപ, 10,000 രൂപ ഐഫോണുകള്‍ എക്‌സ്‌ച്ചേഞ്ചിനു ലഭിക്കുകയാണെങ്കില്‍ ഷവോമി ഫോണ്‍ നിങ്ങള്‍ക്ക് 999 രൂപയ്ക്ക് നേടാം.

റെഡ്മി നോട്ട് 4ന് 5.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, അഡ്രിനോ 506ജിപിയു എന്നിവയാണ് ഫോണിന്റെ പ്രത്യേകത.

128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ങകഡക 8 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം, 4ജി എല്‍റ്റിഇ വോള്‍ട്ട് പിന്തുണയ്ക്കുന്നു.

4,100എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിക്കുന്നത്. 13എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമുണ്ട്.

Top