മൊബൈല്‍ വിപണിയില്‍ അടുത്ത വിപ്ലവത്തിനൊരുങ്ങി ഷവോമി നോട്ട് 5 ഉടന്‍ എത്തുന്നു

Xiaomi1

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവായ ഷവോമി ഏവരേയും അമ്പരപ്പിച്ചു കൊണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നു. ഷവോമിയുടെ മികച്ച മോഡലായ റെഡ്മി നോട്ട് 4ന്റെ പിന്‍ഗാമിയാണ്‌ റെഡ്മി നോട്ട് 5.

ഞെട്ടിക്കുന്ന വിലയാണ് റെഡ്മി നോട്ട് 5ന് നല്‍കിയിരിക്കുന്നത്. ഗിസ്‌മോ ചൈനയുടെ റിപ്പോര്‍ട്ട് പ്രകാരം ഷവോമി ‘ചൈന MIUI ഫോറത്തില്‍’ ഹോസ്റ്റ് ചെയ്തിരിക്കുന്ന മത്സരത്തില്‍ റെഡ്മി നോട്ട് 5 ഉണ്ടെന്നാണ്. ഇതു പ്രകാരം
റെഡ്മി നോട്ട് 5ന് ഇന്ത്യന്‍ വില ഏകദേശം 6800 രൂപ വില വരും.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. ആന്‍ഡ്രോയിഡ് നൗഗട്ട് അടിസ്ഥാനമാക്കിയ MIUI 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4000എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.



Related posts

Back to top