ഫൊട്ടോഗ്രഫിയില്‍ ഐഫോണ്‍ 8നെ പിന്നിലാക്കി ഷവോമി എംഐ നോട്ട് 3

സ്റ്റില്‍ ഫോട്ടോഗ്രഫിയില്‍ ഐഫോണ്‍ 8നേക്കാള്‍ മികച്ചതാണ് ഷവോമിയുടെ എംഐ നോട്ട് 3 എന്ന് റിപ്പോര്‍ട്ട്.

DXO കമ്പനിയുടെ ടെസ്റ്റ് റിപ്പോര്‍ട്ടുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

90 പോയിന്റ് ആണ് എംഐ നോട്ട് 3യ്ക്ക് DXO റേറ്റിങ് പ്രകാരം ലഭിച്ചിരിക്കുന്നത്. ഫോട്ടോയ്ക്കു മാത്രമായി 94 പോയിന്റും വിഡിയോയ്ക്ക് 82 പോയിന്റും നേടി.

ഗൂഗിള്‍ പിക്‌സല്‍ 2, 98 പോയിന്റുമായി ഒന്നാം സ്ഥാനത്തും, 97 പോയിന്റുമായി ഐഫോണ്‍ X, വാവെയ് മെയ്റ്റ് 10 പ്രോ രണ്ടാം സ്ഥാനത്തും, 94 പോയിന്റ് വീതം നേടി ഐഫോണ്‍ 8 പ്ലസും സാംസങ് ഗ്യാലക്‌സി നോട്ട് 8 മൂന്നാം സ്ഥാനത്തുമാണ്.

ഷവോമിയുടെ എംഐ നോട്ട് 3യുടെ കൃത്യമായ ഓട്ടോഫോക്കസ്, ക്വാളിറ്റി നഷ്ടപ്പെടാതെയുള്ള സൂം, നോയ്‌സ് റിഡക്ഷന്‍ വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ ഫോട്ടോ എടുക്കുമ്പോള്‍ കാട്ടുന്ന മികവ് എന്നിവയെല്ലാമാണ്‌ DXO ടീമിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം.

Top