xiaomi new smart phone

കുറഞ്ഞവിലയില്‍ മികച്ച ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും വിലയേറിയ പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ പുറത്തിറക്കി.

ഇരുപുറത്തുമുള്ള 3D കര്‍വ്ഡ് ഗ്ലാസാണ്എം ഐ നോട്ട് 2 വിലെ ഏറ്റവും വലിയ സവിശേഷത. സാംസംഗ് ഗാലക്‌സി എസ് 7 എഡ്ജ് ഫോണിലേതു പോലുള്ള വശങ്ങളിലേക്കു ചരിഞ്ഞുള്ള ഡിസ്‌പ്ലേയാണ് ഈ ഫോണിലും. മൂന്ന് വ്യത്യസ്ത മോഡലുകളിലാണ് എം ഐ നോട്ട് 2 ലഭ്യമാവുക.

ആദ്യ മോഡലില്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണുള്ളത്. ഏകദേശ വില 27,600രൂപ. രണ്ടാമത്തേതില്‍ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. വില 32,600 രൂപ.

മൂന്നാമത്തെ മോഡലിന്റെ പ്രത്യേകത ഗ്ലോബല്‍ 4ജി നെറ്റ് വര്‍ക്ക് സപ്പോര്‍ട്ടാണ്. ലോകത്ത് ഇപ്പോള്‍ നിലവിലുള്ള 37LTE 4G നെറ്റ് വര്‍ക്കുകള്‍
ഉപയോഗിക്കാന്‍ കഴിയും വിധമാണ് ഇതിന്റെ നിര്‍മിതി.ഈമോഡലിലും 6ജിബിറാമും 128 ജിബി സ്റ്റോറേജ് സ്‌പേസുംലഭ്യമാകും. വില 34,500രൂപ.

വെര്‍ച്വല്‍ സിം കാര്‍ഡ് സപ്പോര്‍ട്ടും ഈ ഫോണില്‍ സിയോമി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 1 മുതല്‍ വില്‍പനയാരംഭിക്കുന്ന ഫോണിന് ചൈനയില്‍ പ്രീ ഓര്‍ഡര്‍ തുടങ്ങി. ആന്‍ഡ്രോയ്ഡ് മാഷ്‌മെലോ അടിസ്ഥാനമാക്കിയാണ് നോട്ട് 2 പ്രവര്‍ത്തിക്കുക. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഓലെഡ് ഫ്‌ലെക്‌സിബിള്‍ ഡിസ്‌പ്ലേ 77.2 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോയുള്ളതാണ്.

2.35 ജിഗാഹെഡ്‌സില്‍ പ്രവര്‍ത്തിക്കുന്ന ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പെര്‍ഫോമന്‍സ് എഡിഷന്‍ പ്രോസസറാണ് നോട്ട് 2 വില്‍ ഉള്ളത്. ഫോണിന് ആവശ്യമായ പവര്‍ ലഭ്യമാക്കുന്നതിന് മികച്ച 4070 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയുമുണ്ട്. ക്വാല്‍കോമിന്റെ ക്വിക്ക് ചാര്‍ജ് 3.0 ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ബാറ്ററി ചാര്‍ജ് ചെയ്യാനാവും.

സെക്യൂരിറ്റി ആവശ്യങ്ങള്‍ക്കും ക്യാമറ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായുള്ള ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ മുന്‍വശത്തുള്ള ഹോം ബട്ടണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന നോട്ട് 2 വില്‍ 22.56 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്.

മികച്ച 4K വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കുമായി f/2,10 അപ്രച്ചറിലുള്ള സോണി IMX318 എക്‌സ്‌മോര്‍ ആര്‍ എസ് സെന്‍സറാണ് പിന്‍ ക്യാമറയിലുള്ളത്. മുന്‍വശ ക്യാമറ സോണി ഐഎംഎക്‌സ് 268 സെന്‍സര്‍ ഉപയോഗിക്കുന്ന 8 മെഗാപിക്‌സലിന്റേതാണ്.

ഗ്രൂപ്പ് സെല്‍ഫി, ഓട്ടോ ബ്യൂട്ടി തുടങ്ങിയ സവിശേഷതകളും ഫോട്ടോഗ്രാഫിക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലൂടൂത്ത് 4.2 എന്‍ എഫ് സി , യുഎസ്ബി ടൈപ്പ് – സി തുടങ്ങിയവയും മികവേറിയ ശബ്ദം ലഭ്യമാക്കുന്നതിനായി പ്രസസറും നോട്ട് 2 വില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Top