ആകര്‍ഷിക്കുന്ന ഓഫറുകളില്‍ ഷവോമി ‘മീ ടിവി 4’ ഇന്ത്യന്‍ വിപണിയില്‍

XIAOMI

റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നീ ഫോണുകള്‍ക്കൊപ്പം മീ ടിവി 4 ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചു. 4.9 മില്ലീമീറ്റര്‍ കട്ടിയുളള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ എല്‍ഇഡി ടിവിയാണ് മീ ടിവി 4. 55 ഇഞ്ചുളള ഒരേ ഒരു വേരിയന്റിലാണ് മീ എല്‍ഇഡി ടിവി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടു വഴിയാണ് ഈ ടിവിയുടെ വില്‍പന.

ഫെബ്രുവരി 22 മുതല്‍ മീ.കോം, ഫ്‌ളിപ്കാര്‍ട്ട്, മീ ഹോം സ്‌റ്റോര്‍സ് എന്നിവയിലൂടെ ലഭ്യമായി തുടങ്ങും.4 ഇഞ്ച് റസൊല്യൂഷനുളള എച്ച്ഡിആര്‍ പിന്തുണയുളള 55 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേ പാനലോടു കൂടിയ ടിവിയാണ് ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

60Hz പാനലില്‍ 178 ഡിഗ്രീ വീക്ഷണ കോണുകളാണ് ഉളളത്. 64 ബിറ്റ് ക്വാഡ്‌കോര്‍ അംലോജിക് കോര്‍ടെക്‌സ് A53 SoC 1.8Ghz ഒപ്പം മാലിT830 ഗ്രാഫിക്‌സും ഉണ്ട്. 2ജിബി റാമും 8ജിബി സ്റ്റോറേജും ഇതിലുണ്ട്. ഡോള്‍ബി+DTS സിനിമ ഓഡിയോ ക്വാളിറ്റി മീ ടിവി 4യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top