ഷവോമിയുടെ എം.ഐ പാഡ് 4 ജൂണ്‍ 25ന് വിപണിയിലെത്തും

mi pad

വോമിയുടെ പുതിയ ടാബ്‌ലെറ്റ് എം.ഐ പാഡ് 4 ജൂണ്‍ 25ന് ആഗോളവിപണിയില്‍ പുറത്തിറങ്ങും. സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റിന്റെ കരുത്തിലാണ് എം.ഐ പാഡ് 4 എത്തുക. ഷവോമിയുടെ മുന്‍ ടാബ്‌ലെറ്റുകളില്‍ മീഡിയടെക് പ്രൊസസറായിരുന്നു ഉപയോഗിച്ചത്. അതില്‍ നിന്നും വിഭന്നമാണ് എം.ഐ പാഡ് 4.

മികച്ച ഗെയിമിങ് അനുഭവം നല്‍കാനായി സ്മാര്‍ട്ട് ഗെയിം ആക്‌സലറേഷന്‍ എന്ന സാങ്കേതിക വിദ്യ ഷവോമി ഇണക്കി ചേര്‍ത്തിട്ടുണ്ട്. ഫേസ് അണ്‍ലോക്ക് സിസ്റ്റമാണ് ടാബ്‌ലെറ്റിന്റെ മറ്റൊരു പ്രത്യേകത

എം.ഐ 3 ടാബ്‌ലെറ്റില്‍ 7.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 4ലേക്ക് എത്തുമ്പോള്‍ ഡിസ്‌പ്ലേ വലിപ്പം കൂടുമെന്നാണ് ഷവോമി അറിയിക്കുന്നത്. 13 മെഗാപിക്‌സലിന്റെ പിന്‍ കാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ കാമറയും ടാബിനുണ്ടാകും. പുറത്ത് വരുന്ന സൂചനകളനുസരിച്ച് 6,000 എം.എ.എച്ചിന്റെ ബാറ്ററിയും ടാബിലുണ്ടാവും.

എം.ഐ പാഡ് 4ന്റെ 4 ജി.ബി റാമും 64 ജി.ബി മെമ്മറിയുമുള്ള മോഡലിന് 15,600 രൂപയാണ് വില. ഇതില്‍ വൈഫൈ കണ്ക്ടിവിറ്റി മാത്രമേ ഉണ്ടാവു. 6 ജി.ബി റാമും 128 ജി.ബി മെമ്മറിയുമുള്ള എല്‍.ടി.ഇ മോഡലിന് 20,800 രൂപയാണ് വില.

Top