xiaomi mi notebook air

വോമി പുറത്തിറക്കുന്ന ആദ്യ ലാപ്‌ടോപ്പാണിത്.അതിനാല്‍ തന്നെ രൂപത്തിലും ഭാവത്തിലും മികവ് പുലര്‍ത്താന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. മാക്ക് ബുക്ക് എയറിനേക്കാള്‍ പതിനൊന്നു ശതമാനത്തോളം ചെറിയ ബോഡി സ്ട്രച്ചറാണ് എംഐ നോട്ട്ബുക്ക് എയറിനുള്ളത്.

ആറാം തലമുറ ഇന്റല്‍കോര്‍ ഐ5 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എഡ്ജ്ടുഎഡ്ജ് ഗ്ലാസ് പ്രോട്ടക്ഷന്‍, ഫുള്‍ മെറ്റല്‍ ബോഡി എച്ച്ഡി ഡിസ്‌പ്ലേ എന്നിങ്ങനെ നിരവധി സവിശേഷതകളും ഈ ലാപ്‌ടോപ്പിനുണ്ട്.

13.3 ഇഞ്ച് ഡിസ്‌പ്ലേയിലുള്ള നോട്ട്ബുക്കിന് ഏകദേശം 51,400 രൂപയാണ് വില. 309.6 X 210.9 X 14.8mm ആണ് എംഐ നോട്ടബുക്കിന്റെ ഡൈമെന്‍ഷന്‍. 1.28 കിലോഗ്രാമാണ് തൂക്കം. HDMi പോര്‍ട്ട്, യുഎസ്ബി 3.0 പോര്‍ട്ടുകള്‍, ടൈപ്പ്‌സി യുഎസ്ബി ചാര്‍ജിംങ് പോര്‍ട്ട് എന്നിവ മറ്റു ചില പ്രത്യേകതകളാണ്.

1.3mm കീസ്‌ട്രോക്ക് ഡെപ്ത്തുള്ള ‘അള്‍ട്രാതിന്‍’ കീബോര്‍ഡാണ് ലാപ്‌ടോപ്പിനുള്ളത്. 8ജിബി DDR4 മെമ്മറി 256 GB PCIe എസ്എസ്ഡി, 9.5 മണിക്കൂര്‍ ബാറ്ററി ലൈഫ്, ഡോള്‍ബി സ്പീക്കറുകള്‍, വിന്‍ഡോസ് 10 ഓപ്പറേറിംങ് സിസ്റ്റം എന്നിവ മറ്റു ചില സവിശേഷതകള്‍.

12.5 ഇഞ്ചിലും എംഐ നോട്ടബുക്ക് എയര്‍ ഇറക്കിയിട്ടുണ്ട്.

Top