ഷവോമിയുടെ എം.ഐ എ2, എം.ഐ എ2 ലൈറ്റ് ഫോണുകള്‍ ഉടന്‍ വിപണിയിലേക്ക്

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ പുതിയ രണ്ട് ഫോണുകളായ എം.ഐ എ2, എം.ഐ എ2 ലൈറ്റ് പുറത്തിറങ്ങുന്നു. ജൂലൈ 24നാണ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങുന്നത്.

ഷവോമിയുടെ മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണുകളാണ് എം.ഐ എ2വും, എ2 ലൈറ്റും. ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് എം.ഐ എ2 ന്റെ വരവ്. 4 ജി.ബി റാമില്‍ 32,64,128 ജി.ബി സ്‌റ്റോറേജുകളില്‍ ഷവോമിയുടെ പുതിയ ഫോണെത്തും.

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഷവോമി ലൈറ്റ് പുറത്തിറങ്ങുന്നത്. 12, 5 മെഗാപിക്‌സലുകളുടെ ഇരട്ട പിന്‍കാമറയാണ് എം.ഐ.എ2 ലൈറ്റിന് ഉണ്ടാവുക. 5 മെഗാപിക്‌സലിന്‍േറതാവും മുന്‍ കാമറ. 4,000 എം.എ.എച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 4 ജി.ബി 64 ജി.ബി സ്‌റ്റോറേജ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. ലൈറ്റിന്റെ 62 ജി.ബി വേരിയന്റിന് ഏകദേശം 18,400 രൂപയായിരിക്കും വില.

Top