Xiaomi Mi 5 to be unveiled at MWC 2016 on February 24

സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിച്ചടക്കാനായി ചൈനീസ് കമ്പനി ഷവോമി പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കുന്നു. ചൈനയിലെ ആപ്പിള്‍ എന്ന് വിളിക്കുന്ന ഷവോമിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് എംഐ5ല്‍ ഐഫോണിലെ ചില ഫീച്ചറുകളും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഫെബ്രുവരി 24 നു പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ എത്തുമെന്ന് കമ്പനി സോഷ്യല്‍മീഡിയ അറിയിച്ചു.

ഷവോമിയുടെ 2016 ലെ ആദ്യ ഉല്‍പന്നമാണ്. ഇതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് എംഐ5 വിപണിയിലെത്തുന്നത്. എംഐ5 നാലു പതിപ്പുകളായാണ് വിപണിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മികച്ച ഫീച്ചറുകളുള്ള എംഐ 5 ഡിസൈനിലും മികവുറ്റതാണ്. ഐഫോണിലെ ഫീച്ചറുകള്‍ കൂടി ലഭിക്കുന്നതോടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ വിപണി സ്വീകരിക്കുമെന്നാണ് കരുതുന്നത്.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തന്നെയാണ് എംഐ 5ന്റെ ഏറ്റവും വലിയ പ്രത്യേകത. നേരത്തെ പുറത്തായ ചിത്രങ്ങളില്‍ നിന്നു ഇതു വ്യക്തമായിരുന്നു. ഐഫോണിലേതു പോലെ ഹോംബട്ടണും ഉണ്ടായിരിക്കും.

ഐഫോണ്‍ 6എസിനു സമാനമായ ഡിസൈനായിരിക്കും എംഐ 5 നെന്നും സൂചനയുണ്ട്. 2കെ സ്‌ക്രീന്‍ റെസലൂഷന്‍, 4 ജിബി റാം, 21 എംപി പിന്‍ക്യാമറ എന്നിവയും എംഐ5 ലുണ്ടാകും. 5.2 ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണാണ് എംഐ 5.

എംഐ5 ന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുനെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ച് ഒരാഴ്ചക്കകം വിപണിയിലും എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Top