‘മീ സ്പീക്കര്‍ 2’;ഷവോമിയുടെ പുതിയ സ്പീക്കര്‍ അവതരിപ്പിച്ചു

speaker

മീ സ്പീക്കര്‍ 2 എന്ന പേരില്‍ ഷവോമി തങ്ങളുടെ പുതിയ സ്പീക്കര്‍ അവതരിപ്പിച്ചു. പോക്കറ്റില്‍ വയ്ക്കാന്‍ പാകത്തിനുളള ഒരു കുഞ്ഞന്‍ സ്പീക്കര്‍ ആണിത്. 1,499 രൂപയാണ് ഇതിന്റെ വില. ബ്ലൂടൂത്ത് 4.1 കണക്ടിവിറ്റി, 5 വാട്ട് സ്പീക്കര്‍ എന്നിവയാണ് ഇതിനുളളത്. ബ്ലൂട്ടൂത്ത് 4.1 പ്രകാരം 10 മീറ്റര്‍ വരെ കണക്ടിവിറ്റി ലഭിക്കും എന്ന പ്രത്യേകതയും ഈ മോഡലിനുണ്ട്.

1200 മില്ലി ആമ്പിയറിന്റെ ബാറ്ററിയാണ് ഈ കീശയില്‍ ഒതുങ്ങാവുന്ന സ്പീക്കറിനുളളത്. ഇതുവഴി ഏഴു മണിക്കൂര്‍ സമയം വരെ ബാറ്ററി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ബാറ്ററിയുടെ പ്രവര്‍ത്തനം.

ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നതിനും സംഗീതം നിയന്ത്രിക്കുന്നതിനും സ്പീക്കറില്‍ തന്നെ സ്വിച്ചുകള്‍ ഉണ്ട്. മറ്റു സമാന സ്പീക്കറുകളില്‍ നിന്നും മീ ഐ പോക്കറ്റ് സ്പീക്കറിനെ വ്യത്യസ്ഥമാക്കുന്നത് ഇതില്‍ മൈക്ക് കൂടി ഉണ്ട് എന്നതാണ്. അതായത് മൈക്രോ ഫോണ്‍ സംവിധാനം. പല കുഞ്ഞന്‍ സ്പീക്കറുകളിലും ഇല്ലാത്ത സംവിധാനമാണിത്.

കോള്‍ വരുന്ന സമയം തനിയെ പാട്ട് നില്‍ക്കുകയും അതിനു ശേഷം കോളുകള്‍ സ്വീകരിക്കുവാനും സംസാരിക്കുവാനും കഴിയും. ആന്‍ഡ്രോയിഡ്, ഐഫോണുകളുമായി സ്പീക്കര്‍ ബ്ലൂട്ടൂത്ത് വഴി കണക്ട് ചെയ്യാം. കറുപ്പ്, വെളള എന്നീ രണ്ടു നിറങ്ങളിലാണ് ഈ സ്പീക്കര്‍ ഇറങ്ങിയിരിക്കുന്നത്. ഷവോമിയുടെ വെബ്‌സൈറ്റായ mi.comല്‍ നിന്നും സ്പീക്കര്‍ വാങ്ങാന്‍ കഴിയും.

Top