ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ശേഷം 24 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും

xiamomi

ന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഏറ്റവും വലിയ കുതിപ്പു കാണിച്ച ഷവോമി, ഓണ്‍ലൈന്‍ വ്യാപാരം ഉഷാറാക്കാന്‍ പുതിയ പരീക്ഷണം തുടങ്ങിയിരിക്കുന്നു. ഇനി ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കണ്ട. അതേ ദിവസം തന്നെ ഫോണ്‍ വീട്ടില്‍ എത്തും. ഈ സേവനത്തിന് അവര്‍ അധികം പൈസ വാങ്ങുന്നില്ലെന്നതും ഉപയോക്താക്കളില്‍ ഇഷ്ടം പിടിച്ചുപറ്റിയേക്കും.

പരീക്ഷണാര്‍ഥം ബെംഗളൂരുവിലാണ് ആദ്യം തുടങ്ങിയിരിക്കുന്നത്. ഈ സേവനം എംഐ സ്റ്റോര്‍ ആപ്പിലൂടെയും എംഐ.കോമിലൂടെയും (Mi.com) ബുക്കു ചെയ്യുന്നവര്‍ക്കാണ് നല്‍കുന്നത്. രാവിലെ 9.30നും വൈകീട്ട് 4.30നും ഇടയില്‍ ചെയ്യുന്ന ഓര്‍ഡറുകള്‍ക്കേ അതേദിവസം എത്തിച്ചു കൊടുക്കുകയുള്ളു.’ക്യാഷ് ഓണ്‍ ഡെലിവറി’ സാധ്യമല്ല.

ഷവോമി റെഡ്മി നോട്ട് 4, റെഡ്മി 4, റെഡ്മി Y1, റെഡ്മി 5A, Mi Max 2, Mi A1 ഈ മോഡലുകള്‍ മാത്രമാണ് ഇപ്രകാരം ഓര്‍ഡര്‍ ചെയ്യാനാകുന്നത്.

Top