xiaomi company – indian company

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ വേരുറപ്പിക്കാന്‍ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഒരുങ്ങുന്നുന്നു. ഇന്ത്യന്‍ മൊബൈല്‍ മാര്‍ക്കറ്റില്‍ ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഷവോമിയുടെ രണ്ട് പ്ലാന്റുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഫോണിനൊപ്പം കൂടുതല്‍ ഗാഡ്‌ജെറ്റ്‌സും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുകയെന്ന ലക്ഷ്യവും പ്ലാന്റ് നിര്‍മ്മാണത്തിനുണ്ടെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട് .ഈ വര്‍ഷം മുതല്‍ക്കു തന്നെ നിര്‍മ്മാണം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയെന്ന നിലയ്ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടിതല്‍ മുടക്കുമുതലും സമയവും ചെലവഴിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ടെന്ന് ഷവോമി സ്ഥാപകരിലൊരാളായ ബിന്‍ ലിന്‍ പറഞ്ഞു.

ഇന്ത്യയില്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 140 മില്ല്യന്‍ മൊബൈല്‍ അനുബന്ധ ഉപകരണങ്ങള്‍ 2016ല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിന്‍ലിന്‍ പറഞ്ഞു. 2015ല്‍ ഇത് 100 മില്ല്യന്‍ ആയിരുന്നു.

2014 മുതലാണ് ഇന്ത്യന്‍ വിപണിയില്‍ ഷവോമി സാന്നിധ്യമറിയിച്ചു തുടങ്ങിയത്. ഫോക്‌സ്‌കോണുമായി ചേര്‍ന്ന് ആന്ധപ്രദേശില്‍ നിര്‍മ്മാണ പങ്കാളിത്തം നേടുകയും ചെയ്തിരുന്നു. ഷവോമി എംഐ5 ആണ് കമ്പനി പുറത്തിറക്കുന്ന ഏറ്റവും പുതിയ ഫോണ്‍. 20000 മുതല്‍ 27000 വരെയാവും ഇതിന്റെ പ്രാദേശിക വില.

Top