ഷവോമിയുടെ ആദ്യ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ ‘ബ്ലാക്ക് ഷാര്‍ക്ക്’ ഉടന്‍ വിപണിയിലേക്ക്

xiaomi-black-shark

ഗെയ്മിങ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒരു കൈ നോക്കാന്‍ ഷവോമി. ബ്ലാക് ഷാര്‍ക് (കറുത്ത സ്രാവ്) എന്നു പേരിട്ട ഷവോമിയുടെ ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ ഈ മാസം അവതരിപ്പിക്കുമെന്നാണ് സൂചന. ഹാര്‍ഡ്‌വെയര്‍ കരുത്താണ് ഇത്തരം ഹാന്‍ഡ്‌സെറ്റുകളുടെ എടുത്തുപറയേണ്ട സവിശേഷത.

സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പും 8 GB റാമും 128GB/256GB സ്റ്റോറേജ് ശേഷിയും ഫോണിന് ഉണ്ടായിരിക്കും. 120 Hz ഡിസ്‌പ്ലെയുള്ള ബ്ലാക്ക് ഷാര്‍ക്കിന് ആന്‍ഡ്രോയിഡ് 8 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 18:9 അനുപാതത്തിലുള്ള ഫുള്‍ എച്ഡി പ്ലസ് ഡിസ്‌പ്ലെയാണു പ്രതീക്ഷിക്കുന്നത്. ഫോണിന്റെ പ്രധാന സവിശേഷത അതിന്റെ എക്‌സ്ആന്റിന (Xantenna) ടെക്‌നോളജിയാണ്. ജിപിഎസ്, വൈഫൈ, എല്‍റ്റിഇ, MIMO നെറ്റ്‌വര്‍ക്ക് എന്നിവ നാല് വശങ്ങളില്‍ ഉടനീളം ചേര്‍ത്തിട്ടുണ്ട്.

Top