ഷവോമിയുടെ 5000mah ബാറ്ററിയുള്ള Gimbal ഉപകരണം എത്തി

gimbal

വോമിയുടെ Mijia Jimbal ഉപകരണം എത്തി. 5000mAh ബാറ്ററിയാണ് ഈ ഉപകരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്യാമറയെ പിടിച്ചുനിര്‍ത്തി സ്ഥിരതയുള്ള വീഡിയോ ഫൂട്ടേജുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒരു സ്റ്റബിലൈസര്‍ ആണ് Gimbal. എത്ര കൈ വിറച്ചാലും ഇളക്കം തട്ടാത്ത വീഡിയോകള്‍ എടുക്കാന്‍ ഈ ഉപകരണം സഹായിക്കും. 599 യുവാന്‍ (ഇന്ത്യയില്‍ ഏകദേശം 6300 രൂപ) ആണ് ഇതിന് വില വരുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഇത് 3 ആക്‌സിസ് ജിംബലാണ് എന്നതിനാല്‍ സ്ഥിരതയുള്ള ഫൂട്ടേജുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി മൂന്ന് വ്യത്യസ്ത ദിശകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും ഈ ഉപകരണത്തിന്. 5 ആക്‌സിസ് ജിമ്പുകള്‍ വരെ ഇപ്പോള്‍ ഉണ്ടെങ്കിലും അവയെല്ലാം തന്നെ ഷവോമി നല്‍കുന്ന ഈ വിലയേക്കാള്‍ ഒരുപാട് ഇരട്ടി അധികവുമാണ്. ഷവോമി Mijia Gimbal ന്റെ ഏറ്റവും വലിയ സവിശേഷത അത് ഭീമന്‍ 5000 mAh ബാറ്ററി തന്നെയാണ്. ഒരൊറ്റ ചാര്‍ജ് 16 മണിക്കൂര്‍ വരെ നിലനില്‍ക്കും എന്നത് വ്യക്തം.

ഷവോമി Mijia 3axis Gimbal 200 ഗ്രാം വരെ ഭാരമുള്ള സ്മാര്‍ട്‌ഫോണുകളെ പിന്തുണയ്ക്കാന്‍ കഴിയും. ഒപ്പം സ്മാര്‍ട് ഫോണിലും പരമാവധി വീതി 86 മില്ലീമീറ്റര്‍ ഉള്ള ഒരു കോംപാക്റ്റ് ഫോം ഘടകം ഉണ്ടായിരിക്കണം. ഇത് നോക്കിയാല്‍, ഇന്നത്തെ സ്മാര്‍ട് ഫോണുകളുടെ കൂട്ടത്തില്‍ മിക്കതും ഈ അളവിന് കീഴിലാണ് വരുന്നത് എന്നത് കൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ടില്ല.

ക്ലിയര്‍ സര്‍വീസ് സിസ്റ്റം ഉപയോഗിച്ച് 0.03ഡിഗ്രി കൃത്യതയോടെ റിയല്‍ ടൈം സ്റ്റബിലൈസേഷന്‍ വാഗ്ദാനം ചെയ്യുന്ന സെന്‍സറുകളെ അടിസ്ഥാനമാക്കിയാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുക. പ്രത്യേകം സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ജിംബലിനെ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും.

Top