സ്‌പെഷ്യല്‍ എഡീഷന്‍ WR- V, സിറ്റി, BR -Vഎന്നിവയെ അവതരിപ്പിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ

ന്യൂഡല്‍ഹി : സ്‌പെഷ്യല്‍ എഡീഷനുകളായ WR- V, സിറ്റി, BR -V എന്നിവയെ അവതരിപ്പിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ. തിങ്കളാഴ്ചയാണ് തങ്ങളുടെ പുതിയ മോഡലുകളെ കമ്പനി അവതരിപ്പിച്ചത്.

wr-v

911,000 രൂപയാണ് ഹോണ്ട WR- Vയുടെ വില. S ഗ്രേഡ് വാഹനമായ WR- V ക്ക് 16 ഇഞ്ച് ഡയമണ്ട് കട്ട് വീലും, ഐ ആര്‍ വി എം ഡിസ്‌പ്ലേയോടു കൂടിയ റിയര്‍ ക്യാമറയുമാണുള്ളത്. തങ്ങളുടെ പുതിയ എഡീഷനുകളില്‍ ആത്മവിശ്വാസമുണ്ടെന്നും അത് വാഹന വിപണിയില്‍ മുന്നേറുമെന്നാണ് വിശ്വാസമെന്നും ഹോണ്ട കാര്‍സ് ഇന്ത്യ ഡയറക്ടര്‍ രാജേഷ് ഗോയല്‍ പറഞ്ഞു.

city

ഏകദേശം 11,10,000 രൂപയാണ് ഹോണ്ട സിറ്റിക്ക് കമ്പനി നല്‍കിയിരിക്കുന്നത്. 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, ഐ ആര്‍ വി എം ഡിസ്‌പ്ലേയോടു കൂടിയ റിയര്‍ ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയാണ് വാഹനത്തിന്റെ ഫീച്ചറുകള്‍.

br-v

ഹോണ്ട BR -V ക്ക് ഏകദേശം 13,74,000 രൂപയാണ് കമ്പനി നല്‍കുന്ന വില. ഫ്രണ്ട് ഗാര്‍ഡ്, ടയല്‍ ഗെയ്റ്റ് സ്‌പോയിലര്‍, ബോഡി സൈഡ് മോള്‍ഡിങ്, ഫ്രണ്ട് ആന്റ് ബമ്പര്‍ പ്രൊട്ടക്ടര്‍ എന്നിവയാണ് ബിആര്‍ -വിയുടെ പ്രത്യേകതകള്‍.

Top