ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിച്ച് ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍

harry

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിലെ കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഉറപ്പിച്ച് ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍. നോക്കൗണ്ട് സ്റ്റേജില്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ആറു ഗോളുകളുമായി ഹാരി കെയ്ന്‍ ബഹുദൂരം മുന്നിലുണ്ട്.

ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെയും, ഗ്രീസ്മാനും മൂന്നു ഗോളുകളുമായി പ്രതീക്ഷ നിലനിര്‍ത്തുന്നു. റഷ്യയുടെ ഡെന്നിസ് ചെറിഷേവ്, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കു എന്നിവര്‍ നാലു ഗോളുകള്‍ വീതം നേടിയവരാണ്.

ഹാരി കെയ്ന്‍ ഫൈനല്‍ കളിക്കുന്നില്ല. എന്നാല്‍, എംബാപ്പെയ്ക്കും ഗ്രീസ്മാനും ഹാരി കെയ്‌നിന്റെ ഒപ്പമെത്താന്‍ ഫൈനലില്‍ ഹാട്രിക് നേടേണ്ടിവരും. ക്രൊയേഷ്യയെ പോലെ ഒരു ടീമിനെതിരെ ഇതിനുള്ള സാധ്യത വിദൂരമാണ്. അതുകൊണ്ടുതന്നെ 24കാരനായ കെയ്ന്‍ തന്നെയായിരിക്കും ഈ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനാവുക.

Top