ലോക ശൗചാലയ ദിനം ; ശുചീകരണ നടപടികള്‍ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി : ഇന്ന് ലോക ശൗചാലയ ദിനം. ജനാരോഗ്യ സംരക്ഷണത്തിന്റെയും, പൊതു ശുചിത്വത്തിന്റെയും പ്രധാന്യം ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനായാണ് നവംബർ 19 ലോക ശൗചാലയ ദിനമായി ആചരിക്കുന്നത്.

ലോക ശൗചാലയ ദിനത്തിൽ രാജ്യത്ത് ഉടനീളം ശുചീകരണ നടപടികള്‍ കൂടുതൽ ശക്തമായി കേന്ദ്ര സർക്കാർ നടപ്പാക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

നമ്മുടെ രാജ്യത്ത് ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ശൗചാലയങ്ങൾ നിർമ്മിച്ച് നൽകുന്ന വ്യക്തികളെയും, സംഘടനകളെയും അഭിനന്ദിക്കുന്നുവെന്നും, സ്വച്ഛ് ഭാരത് പദ്ധതിയിൽ അവരുടെ സംഭാവന വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വേൾഡ് ടോയ്‌ലറ്റ് ഓർഗനൈസേഷനാണ് 2001 മുതൽ വേൾഡ് ടോയ്‌ലറ്റ് ദിനം ആചരിക്കാൻ തുടങ്ങിയത്.

2013-ൽ യുഎൻ അന്താരാഷ്ട്ര ദിനമായി വേൾഡ് ടോയ്‌ലറ്റ് ദിനം അംഗീകരിച്ച് പ്രമേയം പാസാക്കി.

Top