ഷാങ്വോണ്‍ (ദക്ഷിണ കൊറിയ): ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ജൂനിയര്‍ വിഭാഗത്തില്‍ 16 കാരന്‍ വിജയ് വീര്‍ സിന്ധുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം വെടിവെച്ചിട്ടത്.
572 പോയിന്റുകളോടെയാണ് വിജയ് വീറിന്റെ സ്വര്‍ണ നേട്ടം. കൊറിയയുടെ ലീ ഗണ്‍ഹെയോക്കിനേയും ,ചൈനയുടെ ഹോജി സൂവിനേയും മറികടന്നാണ് വിജയ് വീര്‍ സ്വര്‍ണം കരസ്ഥമാക്കിയത്. അതേസമയം രാജ്കന്‍വാര്‍ സിങ് സിന്ധുവിനും ആദര്‍ശ് സിങ്ങിനുമൊപ്പം ടീമിനത്തിലും വിജയ് വീര്‍ സ്വര്‍ണം കരസ്ഥമാക്കി.
1695 പോയിന്റുകളോടെയാണ് ടീം ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണമെഡല്‍ നേടിയത്. നേരത്തെ പുരുഷന്മാരുടെ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ സീനിയര്‍ വിഭാഗത്തില്‍ ഗുര്‍പ്രീത് സിങ് വെള്ളി നേടിയിരുന്നു. 11 സ്വര്‍ണവും, ഒമ്പത് വെള്ളിയും ഏഴു വെങ്കലവുമടക്കം 27 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.