ലോകത്തെ ആദ്യ വയര്‍ലെസ്സ് ചാര്‍ജിങ് ലാപ്‌ടോപ്പ് പുറത്തിറക്കി ഡെല്‍

ലോകത്തെ ആദ്യ വയര്‍ലെസ്സ് ചാര്‍ജിങ് ലാപ്‌ടോപ്പായ ലാറ്റിറ്റിയൂഡ് 7285 പുറത്തിറക്കി ഡെല്‍.

12ഇഞ്ച് സ്‌ക്രീനോടു കൂടി എത്തുന്ന ലാപ്‌ടോപ്പില്‍ ഇന്റല്‍ കോര്‍ ഐ സീരീസ് പ്രോസസ്സര്‍, 8ജിബി റാം, 256ജിബി ഹാര്‍ഡ് ഡ്രൈവ്, ഇന്‍ഫ്രാറെഡ് ക്യാമറ എന്നിവയാണ് ലാപ്പിന്റെ പ്രധാന പ്രത്യേകതകള്‍.

വിന്‍ഡോസ് 10 പ്രോ ഓ എസ്സില്‍ പ്രവര്‍ത്തിക്കുന്ന ലാപ്പിന് അമേരിക്കയില്‍ 1789 ഡോളര്‍ (1,15,127രൂപ )ആണ് വില. അധികം വൈകാതെ ലാറ്റിറ്റിയൂഡ് 7285 ലാപ്‌ടോപ്പ് ഇന്ത്യയിലും എത്തുമെന്നും സൂചനയുണ്ട്.

Top