പരിയാരം: ലോകം മുഴുവന്‍ ലോകകപ്പ് ആവേശത്തില്‍ ഇരിക്കുമ്പോള്‍ വയലിലെ ചെളി ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുത്ത് ടി.വി.രാജേഷ് എംഎല്‍എ. സ്വന്തം നാടായ കുളപ്പുറം വയലില്‍ അര്‍ജന്റീന ഫാന്‍സ് നടത്തിയ മഡ് ഫുട്ബോള്‍ മത്സരത്തിലായിരുന്നു എംഎല്‍എ ഒരു കൈ നോക്കിയത്.
ഞായറാഴ്ച വൈകിട്ട് മത്സരം ഉദ്ഘാടനം ചെയ്യാനായിരുന്നു എംഎല്‍എ എത്തിയത്. യുവാക്കളുടെ ആവേശം കണ്ടപ്പോള്‍ ഷര്‍ട്ടും മുണ്ടും മാറ്റി ജഴ്സിയണിഞ്ഞ് ഒരു ടീമിനൊപ്പം അദ്ദേഹവും ഇറങ്ങുകയായിരുന്നു. എംഎല്‍എയുടെ കളിയെ നാട്ടുകാര്‍ കൈയ്യടിച്ചാണ് പ്രോത്സാഹിപ്പിച്ചത്.