വനിതാ സംരംഭകര്‍ക്ക് യോജിച്ച സ്ഥലമല്ല ഇന്ത്യയെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: വനിതാ സംരംഭകര്‍ക്ക് യോജിച്ച സ്ഥലമല്ല ഇന്ത്യയെന്ന് സര്‍വ്വേ ഫലങ്ങള്‍ . ലോകത്തെ 50 വനിതാ സംരംഭക സൗഹൃദ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയതില്‍ ഇന്ത്യയില്‍ നിന്ന് ബംഗളുരു നാല്‍പതാം സ്ഥാനത്തും, ഡല്‍ഹി 49 – സ്ഥാനത്തുമാണ് എത്തിയത്.

വനിതാ സംരംഭകരില്‍ നിന്നും നയതന്ത്രഞ്ജരില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ തയ്യാറാക്കിയത്. ലോകത്തിലേക്കും വനിതാ സംരംഭകര്‍ക്ക് ഏറ്റവും യോജിച്ച നഗരം ന്യൂയോര്‍ക്കാണ്. സാന്‍ഫ്രാന്‍സിസ്‌കോ, ലണ്ടന്‍, ബോസ്റ്റണ്‍, സ്റ്റോക്‌ഹോം, ലോസ് ഏഞ്ചല്‍സ്, വാഷിംഗ്ടണ്‍ ഡിസി ,സിംഗപ്പൂര്‍, ടൊറന്റോ, സീറ്റില്‍, സിഡ്‌നി എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് നഗരങ്ങള്‍. സിംഗപ്പൂരാണ് ഏഷ്യയില്‍ നിന്നും പട്ടികയില്‍ ഒന്നാമതെത്തിയത്. ഹോങ്കോങ്, തായ്‌പേയ്, ബീജിങ്,ടോക്യോ, ക്വലാലംപൂര്‍, ഷാങ്ഹായ് എന്നിവയാണ് ഇന്ത്യയിലെ രണ്ട് നഗരങ്ങള്‍ക്ക് പുറമേയുള്ളത്.

സിലിക്കണ്‍ വാലിയിലേതു പോലെ തന്നെ ഇന്ത്യയിലെ സംരംഭക മേഖലയില്‍ പുരുഷാധിപത്യമാണ് നിറഞ്ഞു നില്‍ക്കുന്നതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. 9 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് സ്ത്രീകളുടേതായി ഉള്ളത്. വനിതാ സംരംഭകരെ സംബന്ധിച്ച് ഇന്ത്യ ഒരിക്കലും സുരക്ഷിതമായ സ്ഥലമല്ലെന്നാണ് ഷിറോസ് സ്ഥാപകയായ സെയ് ചഹല്‍ പറഞ്ഞത്.

Top