വനിതാ ക്രിക്കറ്റ് ലോകകപ്പ് ; ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

ലോര്‍ഡ്‌സ്: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു.

ആദ്യം ബാറ്റു ചെയ്യാനായിരുന്നു ഞങ്ങളുടെയും തീരുമാനം. സീമേഴ്‌സ് ഫോമില്‍ തിരിച്ചെത്തിയത് ആശ്വാസമാണ്.’ ടോസിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് പ്രതികരിച്ചു.

എന്തുതന്നെ സംഭവിച്ചാലും ഇന്ന് ഒരു സ്‌പെഷ്യല്‍ ദിവസമായിരിക്കുമെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് പറഞ്ഞത്.

ഇത് രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. ഇംഗ്ലണ്ടിനെ തോല്‍പിച്ച് കിരീടനേട്ടത്തോടെ ക്രിക്കറ്റിനോട് വിട പറയാനുള്ള തയ്യാറെടുപ്പിലാണ് ക്യാപ്റ്റന്‍ മിതാലിയും ജുലന്‍ ഗോസ്വാമിയും.

Top