ബിവറേജസില്‍ ഇനിമുതല്‍ സ്ത്രീകളും; ഉത്തരവ് ഉടന്‍ നടപ്പിലാകും

തിരുവനന്തപുരം:പുരുഷന്മാര്‍ മാത്രമല്ല ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ഇനിമുതല്‍ സ്ത്രീകളും കയറും.

പി.എസ്.സിയുടെയും ഹൈക്കോടതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനം.

ബിവറേജസില്‍ നിയമനം നല്‍കണമെന്ന ആവശ്യവുമായി ഏഴ് സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. തീരുമാനം ഉടന്‍ നടപ്പിലാകും.

Top