ക്യാന്‍സര്‍;ചികിത്സയ്ക്കു പണമില്ല, ദയാവധം ആവശ്യപ്പെട്ട് യുവതി ആശുപത്രിയില്‍

EUTHENSIA

ഹൈദരബാദ്: ഗര്‍ഭായശ കാന്‍സറിനെ തുടര്‍ന്ന് ദയാവധം ആവശ്യപ്പെട്ട് 365കാരി സ്വകാര്യ ആശപത്രിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശിലെ രാജമന്ദ്രവാരത്തിനു സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ദയവധം ആവശ്യപ്പെട്ട് സമീപിച്ചത്.

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ ഗോദാവരി ജില്ലാ കലക്ടര്‍ യുവതിക്ക് ഏറ്റവും നല്ല ചികിത്സ നല്‍കണമെന്നും എത്രയും പെട്ടന്ന് ചികിത്സ ലഭ്യമാക്കണമെന്നും ആശുപത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം, നല്ല ചികിത്സ ലഭിച്ചാല്‍ അസുഖം ഭേദമാക്കാന്‍ സാധിക്കുമെന്ന് ക്യാന്‍സര്‍ രോഗ വിദഗ്ധനും ജില്ലാ എന്‍ടി ആര്‍ സേവ ട്രസ്റ്റിന്റെ ജില്ലാ കോര്‍ഡിനേറ്ററുമായ ഡോ.വി വാര പ്രസാദ് പറഞ്ഞു. കൂടാതെ അദ്ദേഹം കാക്കിനാഡ ആശുപത്രിയുമായി ബന്ധപ്പെടുകയും യുവതിക്ക് വേണ്ട ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

ചികിത്സയുടെ റിപ്പോര്‍ട്ട് പ്രകാരം യുവതി ചിക്തസ തേടിയത് ഹോപ്പ് ഇന്റര്‍ നാഷണ്‍ ആശുപത്രിയിലാണ്. യുവതിക്ക് വേണ്ട എല്ലാ വിദഗ്ധ ചികിത്സയും കാക്കിനാഡ ആശുപത്രിയില്‍ നിന്ന് ലഭ്യമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പിത്താപുരം സ്വദേശിനിയാണ് ദയാവധം ആവശ്യപ്പെട്ട് ആശുപത്രിയെ സമീപിച്ചത്. 2016-ലാണ് ഇവര്‍ക്ക് ക്യാന്‍സറാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയ നടത്തണമെങ്കില്‍ 5 ലക്ഷം രൂപയുടെ അടുത്ത് വരുമെന്ന് ഡോക്ടര്‍മാര്‍ യുവതിയെ അറിയിച്ചിരുന്നു.

എന്നാല്‍, ശസ്ത്രക്രിയ നടത്താനുള്ള പണം കൈയ്യിലില്ലാത്തതിനാല്‍ ചികിത്സ നിര്‍ത്തി വെയ്ക്കുകയായരുന്നു. തുടര്‍ന്നാണ് അവര്‍ ദയാവധത്തിനായി ആശുപത്രിയെ സമീപിച്ചത്. കലക്ടര്‍ ഇടപ്പെട്ടതോടെ യുവതിക്ക് ഹൈദരബാദ് എന്‍ടിആര്‍ സേവ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ സൗകര്യം ലഭ്യമാക്കി.

മാര്‍ച്ച് 9-തിനാണ് ദയാവധത്തില്‍ സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നത്. മരണ തുല്യം ജീവിക്കുന്നവര്‍ക്ക് ആവശ്യമാണെങ്കില്‍ ദയാവധം ആകാമെന്നായിരുന്നു വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇതിന് അംഗീകാരം നല്‍കിയത്.

Top