യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു ; രക്ഷിക്കാന്‍ എത്തിയ അമ്മയ്ക്കും സഹോദരിക്കും പൊള്ളൽ

ചെന്നൈ: ചെന്നൈയില്‍ യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു. യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു.

ഇന്ദുജയെന്ന യുവതിയാണ് മരിച്ചത്. ചെന്നൈയിലെ ആഡമ്പാക്കത്തിലാണ് സംഭവം.

ഇന്ദുജയെ ആളുന്ന തീയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരിയ്ക്കും അമ്മയ്ക്കും പൊള്ളലേറ്റത്.

അമ്മയ്ക്ക് 49% പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ സഹോദരിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇന്ദുജയെ നിരന്തരമായി ശല്യം ചെയ്തിരുന്ന വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

Top