ഷുഹൈബ് വധ കേസിലെ സാക്ഷികള്‍ക്ക് തിരിച്ചറിയല്‍ പരേഡിനിടെ പ്രതികളുടെ ഭീഷണി

Shuhaib1

കൊച്ചി: ഷുഹൈബ് വധ കേസിലെ സാക്ഷികള്‍ക്ക് തിരിച്ചറിയല്‍ പരേഡിനിടെ പ്രതികളുടെ ഭീഷണി. നിങ്ങളെ വെറുതെ വിടില്ലെന്നായിരുന്നു ഭീഷണി. കേസിലെ സാക്ഷികളായ നൗഷാദ്, മൊയി നുദ്ദീന്‍, റിയാസ് എന്നിവര്‍ക്ക് നേരെ സ്‌പെഷല്‍ സബ് ജയിലില്‍ വെച്ച് നടന്ന തിരിച്ചറിയല്‍ പരേഡിനിടെയാണ് പ്രതിയായ ദീപ് ചന്ദ് ഭീഷണി മുഴക്കിയത്.

സംഭവം ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് എത്തിയ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഇവരുടെ പരാതി ജില്ലാ പൊലീസ് മേധാവി ടൗണ്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Top