വോട്ടിങ് മെഷീനില്‍ കൃത്രിമത്വം: കോടതിയെ സമീപിക്കുമെന്ന് ബി എസ് പി നേതാവ് മായാവതി

mayawathi

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചത് വോട്ടിങ് മെഷീനില്‍ കൃത്രിമത്വം നടത്തിയാണെന്നും അതിനെതിരെ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കോടതിയില്‍ പരാതി സമര്‍പ്പിക്കുമെന്നും ബി എസ് പി നേതാവ് മായാവതി.

ബാലറ്റ്‌പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

നേരത്തെ മായാവതിയുടെ ഈ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. യുപി തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ 19 സ്ഥാനാര്‍ഥികള്‍ മാത്രമാണ് വിജയിച്ചത്.

സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും മായാവതിയുടെ ആരോപണത്തിന് പിന്തുണയുമായി രംഗത്തുണ്ട്.Related posts

Back to top