സമ്പൂര്‍ണവും ഉത്തമവുമായ ലോകകപ്പായിരിക്കും ഖത്തറിലേതെന്ന് ഫുട്‌ബോള്‍ താരം നെയ്മര്‍

NEYMAR

ദോഹ: സമ്പൂര്‍ണവും ഉത്തമവുമായ ലോകകപ്പായിരിക്കും 2022ല്‍ ഖത്തറില്‍ നടക്കുക എന്ന് ഫുട്‌ബോള്‍ താരം നെയ്മര്‍.

ഖത്തറില്‍ നടക്കുവാന്‍ പോകുന്ന ലോകകപ്പില്‍ പൂര്‍ണ്ണമായ ആത്മവിശ്വാസമുണ്ടെന്നും, അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക കായിക സൗകര്യങ്ങളില്‍ വലിയ മതിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാരീസ് സെയ്ന്റ്‌ ജര്‍മനി (പി.എസ്.ജി.)യുടെ വാര്‍ഷിക ശൈത്യകാല പരിശീലനക്യാമ്പിനായി ദോഹയിലെ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനിലെത്തിയതായിരുന്നു നെയ്മര്‍.

ലോകത്തിലെ തന്നെ അത്ഭുതപ്പെടുത്തുന്ന ഏറ്റവും മികച്ച ലോകകപ്പ് സമ്മാനിക്കുന്നതിനുള്ള രാജ്യത്തിന്റെ സംഘാടക കഴിവില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ കായികസൗകര്യങ്ങള്‍ ഓരോ വര്‍ഷം ചെല്ലുന്തോറും കൂടുതല്‍ പുരോഗതിയിലാണെന്നും നെയ്മര്‍ വ്യക്തമാക്കി.

Top