ഭര്‍ത്താവിനെ ഭാര്യയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി ബിഎംഡബ്ല്യു കാറില്‍ ഒളിപ്പിച്ചു

crime

ചണ്ഡീഗഡ്: മൊഹാലിയില്‍ ഭര്‍ത്താവിനെ ഭാര്യയും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി.

എകം സിംഗ് ധല്ലന്‍ എന്ന 40 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയേയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിനു ശേഷം മൃതദേഹം കനാലില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് ഇരുവരും അറസ്റ്റിലായത്. വെട്ടിമുറിച്ച ശരീരം സ്യൂട്ട്‌കേസിനുള്ളിലാക്കി ബിഎംഡബ്ല്യു കാറില്‍ ഒളിപ്പിച്ച നിലയിലാണ് പൊലീസ് കണ്ടെടുത്തത്.

അറസ്റ്റിലായ യുവതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. യുവതിക്കും സഹോദരനും പുറമേ യുവതിയുടെ അമ്മയ്ക്കും മറ്റ് രണ്ട് ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍കൂട്ടിതയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

മൃതദേഹം കാറിലേക്കെത്തിക്കുന്നതിന് ഇവര്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായം തേടിയിരുന്നു. സ്യൂട്ട്‌കെയ്‌സ് എടുക്കുന്നതിനിടെ കൈയില്‍ രക്തം പുരണ്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ ഓട്ടോഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്.Related posts

Back to top