കൊച്ചി: ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ സിപിഐ മൃദു സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചട്ടലംഘനം കണ്ടെത്തിയാണ് ജില്ലാ ഭരണകൂടം നടപടിയെടുത്തതെന്നും, എന്നിട്ടും ജോയ്സ് ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാട് സിപിഐ കൈക്കൊള്ളുന്നത് ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.
തോമസ് ചാണ്ടിയോടുള്ള സമീപനമല്ല ജോയ്സ് ജോര്ജിനോടുള്ളതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കൂടാതെ, പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.