who is Kamal’s Aami

മാധവികുട്ടിയുടെ ജീവിതത്തെ ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആമി’ യില്‍ കേന്ദ്രകഥാപാത്രം ആരെന്നാണ് സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

ആദ്യം മാധവിക്കുട്ടിയായി വിദ്യാബാലനെയാണ് തീരുമാനിച്ചിരുന്നത് എന്നാല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തീയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കമല്‍പെട്ടതോടെ എല്ലാം മാറി മറിഞ്ഞു.

മോദിയെ വിമര്‍ശിച്ച സംവിധായകനൊപ്പം ഇല്ലെന്ന് നടി ഉറപ്പിച്ച് പറഞ്ഞതോടെ ചിത്രീകരണം
മുടങ്ങിയെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിദ്യാ ബാലന്‍ മാറിയതോടെ ആമിയായി മഞ്ജു വാര്യര്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ പരന്നിരുന്നു എന്നാല്‍ മഞ്ജു അല്ല തന്റെ ആമി എന്ന് കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍വതിയും തബുവും ആമിയായി അഭിനയിക്കും എന്ന വാര്‍ത്തയും കമല്‍ നിഷേധിച്ചു.

മലയാളികളുടെ പ്രിയപെട്ട എഴുത്തുകാരിയായ മാധവികുട്ടിയെ അവതരിപ്പിക്കാന്‍ ഇനി ആരെന്നാണ് സിനിമാലോകം കാത്തിരിക്കുന്നത്.
മാധവികുട്ടിയുടെ ചെല്ലപേരായ ആമി ആണ് ചിത്രത്തിന്റെ പേര്

Top