ചന്ദ്രശേഖര്‍ ആസാദ്; ഉത്തര്‍പ്രദേശിലെ ദളിത് രാഷ്ട്രീയം ഭീം ആര്‍മിയിലൂടെ

സഹാരണ്‍പൂര്‍: ഭീം ആര്‍മി സ്ഥാപക നേതാവ് ചന്ദ്രശേഖര റാവു ജയില്‍ മോചിതനായി. ഉത്തര്‍ പ്രദേശിലെ സഹാരണ്‍പൂരില്‍ നടന്ന ജാതി പ്രക്ഷോഭത്തിന്റെ പേരിലാണ് ചന്ദ്രശേഖര്‍ ജയിലില്‍ കിടന്നത്. രാജ്യസുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കേസിനാസ്പദമായ ജാതി പ്രക്ഷോഭത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹൗസിയില്‍ നിന്നാണ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത്.

സഹാരണ്‍പൂര്‍ സ്വദേശിയായ ചന്ദ്രശേഖര്‍ ആസാദ് നിയമ ബിരുദധാരിയാണ്. 2014ലാണ് വിനയ് രത്തന്‍ സിംഗുമായി ചേര്‍ന്ന് ഇദ്ദേഹം ഭീം ആര്‍മി അഥവാ ഭാരത് ഏകതാ മിഷന്‍ സ്ഥാപിക്കുന്നത്. ദളിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ‘ധാട്കൗളിയിലെ ചമാരന്മാര്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു’ എന്ന ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് ചന്ദ്രശേഖര്‍ പ്രശസ്തനാകുന്നത്. 2015ലായിരുന്നു ഇത്.

ഭീം ആര്‍മി ഏകതാ മിഷന് 40,000 അംഗങ്ങളുണ്ടെന്നാണ് അവകാശവാദം. ഉത്തര്‍ പ്രദേശിലെ ദളിതര്‍ക്കിടയില്‍ ഇന്ന് ഈ സംഘടന അറിയപ്പെടുന്ന ഒന്നാണ്. 300 സ്‌കൂളുകളാണ് ഈ സംഘടന്ന നടത്തുന്നത്.

18നും 25നുമിടയിലുള്ള എല്ലാ ദളിതരെയും ഭീം ആര്‍മി സ്വാഗതം ചെയ്യുന്നു. ജാത്വയുടെ ഉപവിഭാഗമായ ചാമാരന്മാരാണ് സംഘടനയില്‍ അധികവും.

ബഹുജന്‍ സമാജ്വാദ് പാര്‍ട്ടിയുടെ ദളിത് ബന്ധം ഇല്ലാതാക്കാന്‍ ബിജെപി ഭീം ആര്‍മിയെ ഉപയോഗിക്കുന്നതായാണ് ആരോപണം.

2017ലാണ് ഉത്തര്‍പ്രദേശില്‍ വലിയ ജാതി പ്രക്ഷോഭം നടക്കുന്നത്. മഹാറാണ പ്രതാപിനെ സ്തുതിച്ച് രജപുത്രര്‍ നടത്തിയ റാലിയില്‍ വലിയ ഗാനങ്ങള്‍ ആലപിച്ചതിനെ ദളിതര്‍ എതിര്‍ത്തു. ചെറിയ സംഘര്‍ഷം വലിയ ആക്രമണങ്ങളിലേക്ക് കടന്നു. 24 ദളിത് സത്രീകള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. താക്കൂര്‍ സമുദായത്തില്‍പ്പെട്ട ഒരാള്‍ക്ക് പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.

ഈ സംഭവത്തില്‍ 24 എഫ്‌ഐആറാണ് ചന്ദ്രശേഖര്‍ ആസാദിനെതിരെ സംസ്ഥാന്‍ പൊലീസ് ഫയല്‍ ചെയ്തത്. 2017 മെയില്‍ ദളിതര്‍ ഡല്‍ഹിയില്‍ ഡോ.ബി.ആര്‍ അംബേദ്ക്കറിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകളുമായി പ്രകടനം നടത്തി. നീല നിറമുള്ള കൊടികളും അവര്‍ ഉപയോഗിച്ചു. ജയ് ഭീം എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം. ജന്തര്‍ മന്ദറില്‍ 10,000ത്തിലധികം ആളുകളാണ് അന്ന് എത്തിയത്.

ജൂണ്‍മാസം ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസിയില്‍ വച്ച് അദ്ദേഹം പൊലീസിന് കീഴടങ്ങി. 12,000 രൂപയാണ് അദ്ദേഹത്തിന്റെ തലയ്ക്ക് പ്രഖ്യാപിച്ചിരുന്നത്.

Top