നിങ്ങള്‍ ആരാണ് ? സൂപ്പര്‍സ്റ്റാറിനോട് യുവാവ്, അമ്പരന്ന് തമിഴകം, ഞെട്ടിതരിച്ച് രജനിയും ! !

ചെന്നൈ: തമിഴകത്ത് ചെന്ന് മാത്രമല്ല തമിഴനായി ലോകത്ത് എവിടെയും പിറന്ന കൊച്ചു കുട്ടിയോട് രജനികാന്തിന്റെ ഫോട്ടോ കാണിച്ചാല്‍ അവന്‍ പറയും സൂപ്പര്‍സ്റ്റാറെന്ന് . . രജനിയാണെന്ന്. എന്നാല്‍ തമിഴകത്ത് തന്നെയുള്ള ഒരു യുവാവ് നേരിട്ട് നിങ്ങള്‍ ആരാണ് എന്ന് രജനിയോട് ചോദിച്ചാലുള്ള അവസ്ഥ ഒന്നു ഓര്‍ത്ത് നോക്കൂ. രജനി മാത്രമല്ല ഇപ്പോള്‍ തമിഴകം തന്നെ ഞെട്ടിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്റെ ചോദ്യം കേട്ട്. സോഷ്യല്‍ മീഡിയയും സജീവ ചര്‍ച്ചയിലാണ്. തലൈവരെ അറിയാത്ത തമിഴനോ ? ഇതാണ് നെറ്റി ചുളിച്ച് തമിഴ് മക്കള്‍ പരസ്പരം ഇപ്പോള്‍ ചോദിക്കുന്നത്.

തൂത്തുക്കുടിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരെ കാണാന്‍ ആശുപത്രിയില്‍ എത്തിയ രജനീകാന്തിനോട് അവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവാണ് ‘യാരങ്കെ നീ’ എന്ന് ചോദിച്ചത്. ഇത് കേട്ട മാത്രയില്‍ രജനി മാത്രമല്ല, കൂടെ ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ അന്തം വിട്ടു. ഞെട്ടലില്‍ നിന്നും ഒരു നിമിഷത്തെ ഇടവേളക്ക് ശേഷമാണ് രജനി മറുപടി പറഞ്ഞത് ‘ നാന്‍ താ പാ രജനീകാന്ത്, ചെന്നൈയില്‍ നിന്നും വരുത് ‘ തുടര്‍ന്ന് കൈകൂപ്പി ചിരിച്ച് അദ്ദേഹം പെട്ടന്ന് മടങ്ങി.

3dc8b96e-c643-4912-bfb1-12ba266449a6

സിനിമയില്‍ ആയാലും നേരിട്ടായാലും ഏത് വേഷത്തിലായാലും രജനിയെ തിരിച്ചറിയാത്തവര്‍ ആരും ഇല്ലന്നിരിക്കെ ഇതെങ്ങനെ സംഭവിച്ചു എന്നതാണ് തമിഴകമിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. യുവാവിന് മാനസിക പ്രശ്‌നം ഉണ്ടോ എന്നു വരെ മാധ്യമങ്ങള്‍ പരതിയെങ്കിലും അത്തരമൊരു ലക്ഷണവും കണ്ടെത്താനായില്ല. കാര്യമെന്തായാലും രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ച രജനീകാന്തിന് ‘എട്ടിന്റെ പണി’യാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്.

തൂത്തുക്കുടിയില്‍ നിന്നും തുടങ്ങി തമിഴകം തൂത്ത് വാരാമെന്ന സൂപ്പര്‍സ്റ്റാറിന്റെ പ്രതീക്ഷക്ക് ഏറ്റ തിരിച്ചടിയായാണ് ഒരു വിഭാഗം യുവാവിന്റെ വാക്കുകളെ ആഘോഷിക്കുന്നത്. പുതിയ തലമുറക്കിടയില്‍ രജനീകാന്തിന് ഒരു സ്വാധീനവും ഇല്ലന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ നേതൃത്വങ്ങളും ഈ ചോദ്യത്തില്‍ ഹാപ്പിയാണ്. എന്നാല്‍ രജനി എത്തുമെന്ന് അറിഞ്ഞ് മന:പ്പൂര്‍വ്വം എതിരാളികള്‍ ഉണ്ടാക്കിയ ‘നാടക’മാണ് ഈ ചോദ്യമെന്നാണ് രജനി ആരാധകരുടെ ആരോപണം.

6467c7db-b7b9-401e-b8ec-5a492d4fc862

അതേ സമയം സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ സമരം നടത്തിയവരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പൊലീസ് നടപടിയെ ന്യായീകരിച്ച രജനിയുടെ നടപടി പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ ശക്തികളെ എന്തു വില കൊടുത്തും നേരിടണമെന്നും ഇവര്‍ തമിഴകത്തിന് ഭീഷണിയാണെന്നും രജനി തുറന്നടിച്ചു. പ്രതിഷേധം കലാപത്തിലേക്ക് നയിച്ചത് ആരാണെന്ന് പൊലീസ് കണ്ടെത്തണം. കര്‍ശന ശിക്ഷ നല്‍കണം. രജനി ആവശ്യപ്പെട്ടു.

സമരത്തില്‍ പങ്കെടുത്തവരെ ആശ്വസിപ്പിക്കാന്‍ എത്തിയ രജനി യുവാവിന്റെ ചോദ്യത്തില്‍ പ്രകോപിതനായാണോ എതിര്‍ പ്രസ്താവന നടത്തി മടങ്ങിയതെന്ന സംശയത്തിലാണ് ജനങ്ങള്‍ ഇപ്പോള്‍. കാവേരി വിഷയത്തില്‍ രജനീകാന്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം നിലച്ചിട്ടില്ലന്നിരിക്കെയാണ് വീണ്ടും പ്രകോപനം.

13 പേരാണ് തൂത്തുക്കുടി വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നത്.പൊലീസ് വാനിനു മുകളില്‍ കയറി നിന്ന് പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെയ്ക്കുന്ന ദൃശ്യം രാജ്യത്തെ നടുക്കിയിരുന്നു.

Top