കുടുംബാംഗങ്ങള്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കൊള്ളയടിച്ചു

കോഴിക്കോട്: കോഴിക്കോട് വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണവും 75,000 രൂപയും കൊള്ളയടിച്ചു. കുടുംബാംഗങ്ങള്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്താണ് ചേളന്നൂരിലെ മുതുവാട്ട് താഴം സ്വദേശി ദിവാകരന്റെ വീട്ടില്‍ മോഷണം നടന്നത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് കയറിയ മോഷ്ടാവ് നാല് വാതിലുകളുടെ പൂട്ട് തകര്‍ത്താണ് അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചത്. അതേസമയം, വീട്ടിലുണ്ടായിരുന്ന ലാപ്ടോപും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് കാക്കൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും എത്തി തെളിവെടുത്തു. വീട്ടുകാരുടെ യാത്രയെക്കുറിച്ച് അറിഞ്ഞവരാകും കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Top