മാറി അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ വാട്‌സ്ആപ്പിന്റെ ‘റീക്കോള്‍ ഫീച്ചര്‍’

whatsapp

പഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പിന്റെ ‘റീക്കോള്‍ ഫീച്ചര്‍’ അഥവാ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍’ എത്തി.

വാട്‌സ്ആപ്പിന്റെ വെബ്‌സൈറ്റുകളിലൊന്നായ വാബ് ബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വാട്‌സ്ആപ്പ് നല്കിയിട്ടില്ല.

ഈ പുതിയ ഫീച്ചറില്‍ അബദ്ധത്തില്‍ അയച്ചതോ മാറി അയച്ചതോ ആയ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കും.

ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സന്ദേശം അയക്കുന്നവരും സന്ദേശങ്ങള്‍ സ്വീകരിക്കുന്നവരും വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് തന്നെ ഉപയോഗിക്കേണ്ടതാണ്.

ജിഫ്, ടെക്സ്റ്റ്, ഇമേജ്, വീഡിയോ, വോയ്‌സ് മെസേജ്, ലൊക്കേഷന്‍, സ്റ്റിക്കര്‍, കോണ്‍ടാക്റ്റ് കാര്‍ഡ് തുടങ്ങിയ സന്ദേശങ്ങളെല്ലാം ഇതുവഴി ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.

Top