WhatsApp warned over Facebook data share deal

WhatsApp

പയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിനു കൈമാറുന്നതിനെതിരെ വാട്ട്‌സ്ആപ്പിന് യൂറോപ്യന്‍ നിരീക്ഷകരുടെ താക്കീത്. നിലവില്‍ നടക്കുന്ന ഡേറ്റ കൈമാറ്റങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്നും വാട്ട്‌സ്ആപ്പിനു അയച്ച കത്തില്‍ അധിക്യതര്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് രണ്ടു വര്‍ഷം മുന്‍പ് വാട്ട്‌സ് ആപ്പിനെ ഏറ്റെടുത്ത സമയത്ത് വിവരങ്ങള്‍ അന്യോന്യം കൈമാറില്ലെന്ന് പൊതുജനങ്ങളെ അറിയിച്ചിരുന്നു. 19 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് ഫെയ്‌സ്ബുക്ക് രണ്ടു വര്‍ഷം മുന്‍പ് വാട്ട്‌സ്ആപ്പിനെ സ്വന്തമാക്കിയത്.

എന്നാല്‍ യൂറോപ്യന്‍ യുണിയന്റെ ഡാറ്റ സുരക്ഷ നിയമം പാലിച്ചാണ് തങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് കമ്പനിയുടെ വാദം.

ഒരു മാസത്തിനു മുന്‍പ് വാട്ട്‌സ്ആപ്പില്‍ നിന്നും ശേഖരിച്ച ജര്‍മ്മന്‍കാരുടെ വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ഫെയ്‌സ്ബുക്കിന് ജര്‍മ്മനി താക്കീത് നല്‍കിയിരുന്നു. ജര്‍മ്മനിയിലുള്ള 35 മില്യണ്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഡാറ്റാ സുരക്ഷാനിയമം മറികടന്ന് ഫെയ്‌സ്ബുക്ക് വാട്ട്‌സ്ആപ്പില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് ഹാംബര്‍ഗ് കമ്മീഷണര്‍ ഫോര്‍ പ്രോട്ടക്ഷന്‍ ആന്‍ഡ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അറിയിച്ചത്.

അതിനു ശേഷം ഒരു മാസം പിന്നിടുമ്പോള്‍ ആണ് വീണ്ടും വാട്ട്‌സ്ആപ്പിലെ ഡേറ്റ കൈമാറ്റത്തിന്റെ പേരില്‍ യൂറോപ്പില്‍ നിന്നും താക്കീത് ലഭിക്കുന്നത്.

Top