വാട്ട്‌സ്ആപ്പിന്റെ വ്യാജ പതിപ്പ് ; 30 ലക്ഷം ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി

വാട്ട്‌സ്ആപ്പിന്റെ വ്യാജന്‍ 30 ലക്ഷം ഉപയോക്താക്കളെ എങ്കിലും പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.

അപ്‌ഡേറ്റ് വാട്ട്‌സ്ആപ്പ് മെസഞ്ചര്‍ എന്ന പേരിലാണ് ഈ ആപ്പ് ദൃശ്യമായത്.

‘WhatsApp Inc*’ എന്നാണ് ഡെവലപ്പറുടെ പേരായി കൊടുത്തത്.

ആഡ് എഫക്ടഡ് ആപ്പാണ് ഇതെന്നും, ചിലപ്പോള്‍ വൈറസ് പ്രശ്‌നങ്ങള്‍ ഇതു മൂലം ഉണ്ടാകില്ലെന്നും വാട്ട്‌സ്ആപ്പ് പറഞ്ഞു.

സോംബി ആപ്പ് എന്നാണ് ഇത്തരം ആപ്പുകളെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത്.

പ്ലേസ്റ്റോറിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സുരക്ഷയെ മറികടന്നു കൊണ്ടാണ് ഈ ആപ്പ് പ്ലേസ്റ്റോറില്‍ കയറിയത്.

ഒപ്പം ഒറിജിനല്‍ വാട്ട്‌സ്ആപ്പിന്റെ സ്ഥാനവും കുറേ സമയം കൈയ്യടക്കി വച്ചു.

എന്നാല്‍ ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്നും, ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Top