‘ചേയ്ഞ്ച് നമ്പര്‍’ എന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

WhatsApp

പയോക്താക്കള്‍ അവരുടെ വാട്‌സ്ആപ്പ് നമ്പര്‍ മാറ്റുമ്പോള്‍ ആ വിവരം മറ്റ് കോണ്‍ടാക്റ്റുകളെ അറിയിക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്. ആന്‍ഡ്രോയിഡിലെ വാട്‌സ്ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണ് ഈ പുതിയ അപ്‌ഡേറ്റ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. താമസിയാതെ ഈ ഫീച്ചര്‍ ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

വാട്‌സ്ആപ്പ് സെറ്റിങ്‌സിലാണ് ‘ചെയ്ഞ്ച് നമ്പര്‍’ ഓപ്ഷനുള്ളത്. നിങ്ങള്‍ നമ്പര്‍ മാറ്റുന്ന വിവരം ആരെയെല്ലാം അറിയിക്കണം എന്നതിനായി മൂന്ന് ഓപ്ഷനുകള്‍ ലഭ്യമാണ്. എല്ലാ കോണ്‍ടാക്റ്റുകളിലേക്ക്, ഞാന്‍ ചാറ്റ് ചെയ്ത കോണ്‍ടാക്റ്റുകളിലേക്ക്, തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളിലേക്ക് എന്നിങ്ങനെയാണ് ഓപ്ഷനുകള്‍. നമ്പര്‍ മാറ്റുമ്പോള്‍ എല്ലാ ഗ്രൂപ്പുകളിലേക്കും സന്ദേശമെത്തും.

Top