മെസേജുകള്‍ പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി വാട്‌സ്ആപ്പ് ‘റീകാള്‍’ ഫീച്ചര്‍

whatsapp

ഞ്ചു മിനിറ്റിനകം അയച്ച മെസേജുകള്‍ പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി വാട്‌സ്ആപ്പ്. വീഡിയോ, ഓഡിയോ അടക്കം അയച്ച ഏതു മെസേജും വായിക്കുന്നതിനു മുമ്പേ ‘റീകാള്‍’ എന്നു പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ മുഖാന്തിരം പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്.

കഴിഞ്ഞ ഏപ്രിലില്‍ റീകാള്‍ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ പ്രാവര്‍ത്തികമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായ ഫാന്‍ സൈറ്റ് വാബീറ്റല്‍ എന്‍ഫോ വെളിപ്പെടുത്തിയിരുന്നു.

ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ അന്നത് പരീക്ഷിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ടെക്സ്റ്റുകള്‍, ഇമേജുകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍, ജിഐഎഫുകള്‍, ക്വോട്ടഡ് മെസേജുകള്‍, സ്റ്റാറ്റസ് റിപ്ലൈ എന്നിവ റീകാള്‍ ഫീച്ചറിലൂടെ തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ്.

2.17.30 വേര്‍ഷനില്‍ ഇത്തരം ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യൂസര്‍മാര്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഇതുപ്രകാരം മെസേജുകള്‍ അയച്ച് അഞ്ചു മിനിറ്റിനകം യൂസര്‍മാര്‍ക്ക് അത് ഡിലീറ്റ് ചെയ്യാം.

പുതിയ റീകാള്‍ ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

Top