ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം; നിയമം നടപ്പിലാക്കി വാട്‌സ്ആപ്പ്

whatsapp

നേരത്തെ, വാട്‌സ്ആപ്പ് ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ ഔദ്യോദികമായി വാട്‌സ്ആപ്പ് നിയമം നടപ്പിലാക്കിയിരിക്കുകയാണ്. വ്യാജ വാര്‍ത്തകള്‍ തടയാനാണ് വാട്‌സ്ആപ്പ് നടപടിയെടുത്തത്. വാട്‌സ്ആപ്പ് വ്യാജ വീഡിയോകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഒരുപാട് അക്രമങ്ങളും നടന്നിട്ടുണ്ട്.

ലോകത്ത് ആകമാനം വാട്‌സ്ആപ്പ് ഫോര്‍വേഡ് മെസേജുകളുടെ നിയന്ത്രണം 20 കോണ്‍ടാക്റ്റുകളിലേക്കാണ് ചുരുക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് 5 കോണ്‍ടാക്റ്റുകളിലേക്ക് മാത്രമേ അയയ്ക്കാന്‍ സാധിക്കൂ. 200 മില്യണ്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ നിയമം നടപ്പിലാക്കിയെന്ന് കമ്പനി അറിയിച്ചു.

പുതിയ നിയമപ്രകാരം അഞ്ച് കോണ്‍ടാക്റ്റുളിലേക്ക് മാത്രമേ ഫോര്‍വേഡ് മെസേജുകള്‍ അയയ്ക്കാനാകൂ. ആ പരിധി കഴിഞ്ഞാല്‍ പിന്നീട് ഫോര്‍വേഡ് മെസേജ് ഓപ്ഷന്‍ അപ്രത്യക്ഷമാകും. ഒരു പരിധി വരെ വ്യാജ വാര്‍ത്തകള്‍ ഇതുമൂലം തടയാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Top