വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ യു.എ.ഇ.യിലും

ദുബായ്: അറിയാതെ അയക്കുന്ന സന്ദേശങ്ങള്‍ മായ്ച്ചു കളയാന്‍ സാധിക്കുന്ന വാട്‌സാപ്പിന്റെ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന പുതിയ ഫീച്ചര്‍ യു.എ.ഇ.യിലും ലഭിച്ചു തുടങ്ങി.

വാട്‌സാപ്പിന്റെ പുതിയ വേര്‍ഷനിലാണ് സൗകര്യം ലഭ്യമാകുന്നത്.

അയയ്ക്കുന്നയാളും, സന്ദേശം ലഭിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.

സന്ദേശം അയച്ച് ഏഴു മിനിറ്റിനുള്ളില്‍ മായ്ക്കുകയും വേണം.

വ്യക്തികള്‍ക്ക് അയയ്ക്കുന്നതും, ഗ്രൂപ്പുകള്‍ക്ക്‌ അയക്കുന്നതുമായ സന്ദേശങ്ങള്‍ ഇത്തരത്തില്‍ മായ്ക്കാന്‍ സാധിക്കും.

Top